പുലരി, വെയിൽ, കാറ്റ്… പൂവുകൾ, വള്ളികൾ, ശലഭങ്ങൾ, കിളികൾ, മേഘങ്ങൾ, മഴത്തുള്ളികൾ, പെരുമഴ, മഴവെള്ളപ്പാച്ചിൽ… കടൽ, കടൽത്തിരമാലകൾ.. മനസ്സിൽ കൗതുകമുണർത്തുന്ന കാഴ്ചകളുടെ ഈ നിറവുകളോടാണ് അമ്മമാർ കുഞ്ഞുങ്ങളെ കുഞ്ഞിലേ ചേർത്തുവെക്കുന്നത്. പാട്ടായി, കഥയായി, കിന്നാരം പറച്ചിലുകളായി, നിറങ്ങളും മണങ്ങളും ശബ്ദങ്ങളുമായി, ഉള്ളിൽ നിറയുന്ന ഈ പ്രകൃതിയിൽനിന്നാണ് കുട്ടികൾ കിനാവുകാണാൻ പഠിക്കുന്നത്. ചിന്തിക്കാനും സങ്കല്പിക്കാനും തുടങ്ങുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ഈ കൗതുകങ്ങൾക്ക് കൂട്ടായി നിൽക്കുന്നതാവണം ബാലസാഹിത്യം. അവരുടെ മനസ്സിനെ ഉണർത്താനും വേറിട്ട കാഴ്ചകളെ വേറിട്ടു കാണാൻ സഹായിക്കുന്നതുമാവണം.
പ്രകൃതിയെ വ്യത്യസ്ത അവസരങ്ങളിൽ വ്യത്യസ്ത കാഴ്ചകളായി അനുഭവിപ്പിക്കുന്ന കവിതകളുടെ കൂട്ടമാണ് ‘മുല്ലവള്ളി പറയുന്നത്. കാറ്റും കടലും രാത്രിയും നിലാവുമൊക്കെ ഒരുപാട് ഭാവങ്ങളിലും രൂപങ്ങളിലും ഈ കവിതകളിൽ നിറയുന്നുണ്ട്. ആശയപരമായും കാവ്യാത്മകമായും അനുഭൂതി പകരുന്നുമുണ്ട്. (ജനു എഴുതിയത്)
Only logged in customers who have purchased this product may leave a review.
മുരളീധരൻ പി –