Description
വികസനത്തിന്റെ, വളര്‍ച്ചയുടെ അടിസ്ഥാനം ഉല്‍പാദനമാണ്. ഉല്‍പാദനാധിഷ്ഠിതവികസനം എല്ലാവരും ഊന്നിപ്പറയുന്ന കാര്യമാണ്. എന്നാല്‍ ഉല്‍പാദനം നടക്കേണ്ട ഭൂമിയോ? അത് ഒരു ക്രയവിക്രയച്ചരക്കാണിന്ന്. കയ്യില്‍ ധാരാളം പണമുള്ളവര്‍ക്ക് അത് ലാഭകരമായി നിക്ഷേപിക്കാനുള്ള ഒരു മേഖല. റിയല്‍ എസ്റ്റേറ്റ് കച്ചവടം ഒരു സുപ്രധാന തൊഴില്‍മേഖലയാണല്ലോ ഇന്ന്. ഈ സാഹചര്യത്തില്‍ ഇവിടെ എങ്ങനെ ഉല്‍പാദനം നടക്കും? ഉല്‍പാദനാധിഷ്ഠിതവികസനം എങ്ങനെ യാഥാര്‍ത്ഥ്യമാകും? ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ്. ഇവയോടൊപ്പം ആരുടെയാണീ ഭൂമി എന്ന മൗലികപ്രശ്നവും ഉയര്‍ത്തേണ്ടതുണ്ട്. നമ്മുടെ സമൂഹം അവശ്യം ചോദിക്കേണ്ട ഇത്തരം കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഡോ.ആര്‍.വി.ജി.മേനോന്‍ ഈ പുസ്തകത്തിലൂടെ. ആശയപരമായ തെളിമയും ആവിഷ്കാരപരമായ ലാളിത്യവുംകൊണ്ട് അങ്ങേയറ്റം ആകര്‍ഷവും പാരായണക്ഷമവുമായ ഗ്രന്ഥം. കേരളത്തിലെ വികസനസംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു മികച്ച പഠനോപാധി.
Reviews
There are no reviews yet.