Description
ലോകവിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയെ സവിസ്തരം പരിശോധിക്കുകയാണ് മാർത്താ ഹാർനേക്കർ ചെയ്യുന്നത്. 1991നു ശേഷം കമ്യൂണിസ്റ്റ് രാഷ്ട്രീയം കനത്ത തിരിച്ചടികളെ നേരിടുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയും കമ്യൂണിസ്റ്റ് പാർട്ടികൾ ഏറെ ദുർബലമാണ്. സാമ്പത്തികമായ ഉന്നമനത്തിനു വേണ്ടിയുള്ള ട്രേഡ് യൂണിയൻ പ്രവർത്തനം മാത്രം പോര, സാമൂഹ്യവിപ്ലവത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ ബോധമുള്ള വിപ്ലവപ്രസ്ഥാനങ്ങളാണാവശ്യം. ആഴത്തിലുള്ള ജനാധിപത്യ വൽക്കരണം. സർഗാത്മകത, കൂട്ടായ്മ ബോധം തുടങ്ങിയവ അത്തരം പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാണ്. പുതിയ സാമൂഹ്യപ്രസ്ഥാനത്തിന്റെ അടിസ്ഥാനം വെനിസ്വെലയിലെ ബോളിവാറിയൻ വിപ്ലവത്തിൽ വളർന്നുവരുന്നതായും ഹാർനേക്കർ പറയുന്നു.
രചന : മാർത്താ ഹാർനേക്കർ
Reviews
There are no reviews yet.