[email protected]   8547 - 232 - 234

200.00

Out of stock

Category:

Description

ശാസ്ത്രജ്ഞര്‍ എന്ന് കേള്‍ക്കുമ്പോള്‍ തടിയന്‍ പുസ്തകങ്ങള്‍ക്കും വിലകൂടിയ ഉപകരണങ്ങള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഒരാളെയാണ് നാം സങ്കല്‍പ്പിക്കാറുള്ളത്. പക്ഷെ യഥാര്‍ത്ഥത്തില്‍ നിരവധി സവിശേഷതകളുള്ള മഹദ്‍വ്യക്തികളാണ് അവര്‍. ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്ന ശാസ്ത്രജ്ഞരില്‍ ചിലര്‍ മനോഹരമായ കഥകളും കവിതകളും എഴുതുമായിരുന്നു. മറ്റുചിലര്‍ വലിയ കലാസ്നേഹികളായിരുന്നു. മോട്ടര്‍സൈക്കിളില്‍ ചെത്തിനടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ചിലരുമുണ്ട് ഇക്കൂട്ടത്തില്‍. ഇവരില്‍ പലരും തങ്ങളുടെ ഗവേഷണശാലകള്‍ക്കു പുറത്തുള്ള സമൂഹവുമായി ആഴത്തില്‍ ബന്ധപ്പെടുകയും നാം ജീവിക്കുന്ന ഈ ലോകം കുറേക്കൂടി മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം നടത്തുകയും ചെയ്തവരായിരുന്നു. ശാസ്ത്രജ്ഞരുടെ രസകരമായ ജീവചരിത്രങ്ങളോടൊപ്പം അവരുടെ വ്യക്തിത്വം വെളിവാക്കുന്ന സവിശേഷസന്ദര്‍ഭങ്ങളും അവിടെ വിവരിക്കപ്പെടുന്നുണ്ട്. ശാസ്ത്രത്തിലേക്ക് അവരെ ആകര്‍ഷിച്ചത് എന്തെല്ലാം? ബാല്യകാലാനുഭവങ്ങള്‍ അവര്‍ക്ക് പ്രചോദനം നല്‍കിയിരുന്നോ? മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ അവര്‍ക്ക് സഹായകമായോ? ഇവര്‍ക്ക്, പ്രത്യേകിച്ചും വനിതാ ശാസ്ത്രജ്ഞര്‍ക്ക്, നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എന്തെല്ലാം? ഈ മഹാപ്രതിഭകള്‍ യുവതലമുറക്ക് പ്രചോദനമേകുമെന്ന് തീര്‍ച്ചയാണ്.

രചന : അരവിന്ദ് ഗുപ്ത

വിവര്‍ത്തനം : കെ.കെ.കൃഷ്ണകുമാര്‍

 

അഗ്നിസ് ഫുലിംഗങ്ങൾ

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top