Description
നാടകാഭിനയത്തിന്റെ പ്രാഥമികപാഠങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. വളരെ പുരാതനകാലം തൊട്ടുതന്നെ ഭാരതത്തില്‍ തനതായ ഒരു അഭിനയശൈലിയും നാടകസങ്കേതവും നിലനിന്നിരുന്നു. ഇതിന്റെ ഫലമാണ് ഭരതമുനിയുടെ നാട്യശാസ്ത്രവും മറ്റും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭാരതീയ നാടകസങ്കല്‍പങ്ങള്‍ വികസിച്ചത്. അഭിനയത്തിന്റെ ഹരിഃശ്രീ എന്ന ഈ ഗ്രന്ഥം ഭാരതീയ നാട്യസങ്കേതങ്ങളെ ഉപജീവിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഒരു സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് ഗ്രന്ഥത്തിന്റെ പ്രതിപാദനം. വളരെ ലളിതമായഭാഷയില്‍ രചിക്കപ്പെട്ടിരിക്കുന്ന തിനാല്‍ ആര്‍ക്കും എളുപ്പം വായിച്ചുമനസ്സിലാക്കാന്‍ കഴിയുമെന്ന താണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. നാടകരംഗത്ത് പ്രവര്‍ത്തിക്കു ന്നവര്‍ക്കും, പ്രത്യേകിച്ച് ബാലനാടകവേദിയുമായി ബന്ധപ്പെടുന്ന വര്‍ക്കും നാടകത്തില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഇത് ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാവുന്നതാണ് .
രചന : ഡോ.പി.എം.ജോസഫ്
Reviews
There are no reviews yet.