ppc@samataproducts.com   8547 - 232 - 234

500.00

Category:

Description

അറിവിൻ്റെ സാര്‍വത്രികത സാധ്യമാകണമെങ്കില്‍ ഇന്നത്തെ വിദ്യാലയസങ്കല്പം പൊളിച്ചെഴുതേണ്ടിവരും. അറിവ് നേടാനും വിനിമയം നടത്താനും നിരവധി തവണ കാലിടറിവീണ ചരിത്രം നമുക്കുണ്ട്. അതുകൊണ്ട് മനുഷ്യര്‍ മുന്നോട്ടുപോകാതിരുന്നിട്ടില്ല. അറിവുനേടുന്നതില്‍ വരുന്ന പിഴവുകള്‍ കുറ്റമായി കണക്കാക്കി അത്തരക്കാരെ അടിച്ചമര്‍ത്തിയ ചരിത്രവും നമുക്കുണ്ട്. അത്തരം അടിച്ചമര്‍ത്തലുകളെ നേരിട്ടുതന്നെയാണ് ജ്ഞാനസമ്പാദനം മുന്നോട്ട് പോയിട്ടുള്ളത്. അറിവുനേടലും അതിന്റെ വിനിമയവും മനുഷ്യരാശി ഇതുവരെ നടത്തിപ്പോന്ന ഏറ്റവും ബൃഹത്തായ സാമൂഹികപോരാട്ടങ്ങളിലൊന്നാണെന്ന തിരിച്ചറിവ് നമുക്ക് ഇനിയും മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്‍കുന്നു. അറിവിന്റെ സ്വകാര്യവല്‍കരണത്തിനും കുത്തകവല്‍കരണത്തിനും എതിരെ പോരാടുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്.

അറിവിൻ്റെ സാര്‍വത്രികത
Scroll to top