Description
ഇന്ത്യയില്‍ നടപ്പാക്കിയ ഉദാരീകരണനയങ്ങള്‍ സാധാരണജനങ്ങളുടെ അതിജീവന ഉപജീവന ഉപാധികളെ ഏറെ ദുര്‍ബലപ്പെടുത്തിയപ്പോള്‍ ഇന്ത്യയിലെ പുരോഗമനപ്രസ്ഥാനങ്ങളും ജനപക്ഷത്തുനില്‍ക്കുന്ന നിരവധി വ്യക്തികളും പ്രക്ഷോഭങ്ങളുമായി രംഗത്തെത്തുകയുണ്ടായി. അതിന്റെ ഫലമായി ചില സാമൂഹിക സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്കും നയിച്ചത്. കേരളത്തിലാകട്ടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി പഞ്ചായത്ത് രാജ് സംവിധാനവും കുടുംബശ്രീ സംവിധാനവുമായി കണ്ണിചേര്‍ത്തുകൊണ്ടാണ് ഈ പദ്ധതികള്‍ നടപ്പിലാക്കിയത്. ഈ പദ്ധതികളുടെ നേട്ടകോട്ടങ്ങളും അനുഭവങ്ങളും സമഗ്രമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഒപ്പം, കേരളത്തില്‍ നടപ്പാക്കിയ എസ്.എസ്.എ പരിപാടിയെയും വിമര്‍ശനാത്മക പരിശോധനയ്ക്ക് വിധേയമാക്കുന്നു.
എഡിറ്റര്‍ : ഡോ.കെ.പി.കണ്ണന്‍
Reviews
There are no reviews yet.