Description
കടലിനെയും കടല്‍ജീവികളെയും അത്ഭുതാദരവുകളോടെയാണ് എക്കാലത്തും മനുഷ്യര്‍ കണ്ടത്. അനേകം ആവാസമേഖലകളടങ്ങിയ കടലിലെ ജൈവവൈവിധ്യവും സസ്യസമൂഹങ്ങളുടെ സവിശേഷതകളും ശാസ്ത്രജ്ഞരെ പ്രത്യേകം ആകര്‍ഷിച്ചു. സ്ഥിരമായ ഇരുട്ടും അതിമര്‍ദവും അനുഭവപ്പെടുന്ന ആഴക്കടലില്‍പോലും ജീവന്റെ അനേകരൂപങ്ങള്‍ കാണാം. കടലിലെ ഉല്‍പാദകരായ പ്ലവഗങ്ങള്‍, കടല്‍പ്പുല്ലുകള്‍, ആല്‍ഗകള്‍, സ്ഥാനബന്ധജീവിതം നയിക്കുന്ന ജന്തുക്കള്‍, നീരാളികള്‍, കോറലുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ ലില്ലികള്‍, ജെല്ലിമത്സ്യങ്ങള്‍, അസ്ഥിമത്സ്യങ്ങള്‍, സ്രാവുകള്‍, തിരണ്ടികള്‍, കടലാമകള്‍, കടല്‍പ്പാമ്പുകള്‍, തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
Reviews
There are no reviews yet.