[email protected]   8547 - 232 - 234

200.00

മലയാള ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് അറിവിനെ ആയുധമാക്കാൻ ആഗ്രഹിക്കുന്നവായനയെ ഗൗരവമായെടുക്കുന്ന മലയാളികളുടെ പഠനത്തിനുതകുന്നവിധത്തിൽ ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ വിവിധ പ്രവർത്തനമേഖലകളെ സംബന്ധിച്ചുള്ള പുസ്തകങ്ങളും മറ്റു വൈജ്ഞാനികഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന സുവർണ ജൂബിലി ഗ്രന്ഥാവലി എന്ന പരമ്പരക്ക് പരിഷത്ത് രൂപംനൽകിയിരുന്നുഗ്രന്ഥാവലിയിലെ നാലാമത്തെ പുസ്തകമായി  2007ലാണ്  ‘കേരള സമൂഹംഇന്ന് നാളെ’ എന്ന പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്കേരളത്തിലെ പ്രമുഖ ചരിത്ര പണ്ഡിതന്മാരിലൊരാളായ ഡോകെ.എൻ.ഗണേശാണ്  പുസ്തകം രചിച്ചിരിക്കുന്നത്അദ്ദേഹത്തിന്റെ ‘കേരളത്തിന്റെ ഇന്നലെകൾ’  എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ തുടർച്ചയായി ഇതിനെ കാണാവുന്നതാണ്ഇത് ഒരു അക്കാദമിക ചരിത്ര ഗ്രന്ഥമല്ലഅതുകൊണ്ട് തന്നെ ഉദ്ധരണികളുടെയും അടിക്കുറിപ്പുകളുടെയും അകമ്പടിയോടെ അഭിപ്രായങ്ങളും നിഗമനങ്ങളും അവതരിപ്പിക്കുന്ന സാധാരണരീതി ഇതിൽ കാണില്ലകാലാനുക്രമത്തിലോ സംഭവാനുക്രമത്തിലോ കേരള ചരിത്രം അവതരിപ്പിക്കുന്ന ഗ്രന്ഥവുമല്ല ഇത്വർത്തമാനകാല കേരളത്തിലെ മൂർത്തമായ പ്രശ്നങ്ങളെ അത്യന്തം സൂക്ഷ്മതയോടും ചരിത്രബോധത്തോടും കൂടി അപഗ്രഥിച്ച് അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്

രചന ഡോ കെഎൻ ഗണേഷ്

Category:

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top