Only logged in customers who have purchased this product may leave a review.
₹325.00
നമ്മുടെ ദൈനംദിന ജീവിതവ്യവഹാരമേഖലയിൽ പരിസ്ഥിതിക്കും പരിസ്ഥിതിശാസ്ത്രത്തിനും നിർണായകസ്ഥാനമാണുള്ളത്. നിർഭാഗ്യവശാൽ, യാന്ത്രികവികസനവാദികളും പരിസ്ഥിതിമൗലികവാദികളും നിക്ഷിപ്തതാല്പര്യക്കാരും ഉയർത്തുന്ന വാദകോലാഹലങ്ങൾകൊണ്ട് കലുഷമാണ് ഇന്ന് ഈ രംഗം. പ്രകൃതിമനുഷ്യബന്ധത്തിന്റെ പാരസ്പര്യവും വൈരുധ്യാത്മകതയും പാടേ വിസ്മരിച്ചുകൊണ്ട്, അവ പരസ്പരം വിരുദ്ധങ്ങളാണെന്നമട്ടിൽ നടക്കുന്ന ചർച്ചകളും ഇടപെടലുകളും പ്രകൃതിയ്ക്കും മനുഷ്യനും ആത്യന്തികമായി സൃഷ്ടിക്കുന്ന ആപത്ത് വലുതാണ്. പ്രകൃതിമനുഷ്യബന്ധത്തെ സാകല്യേന സമീപിക്കാനുള്ള മനോഭാവം സമൂഹത്തിൽ വളർത്തിയെടുത്തുകൊണ്ടേ ഈ ദുരിതാവസ്ഥയെ തരണം ചെയ്യാനാവൂ. പാരിസ്ഥിതികാവബോധം പൊതുസമൂഹത്തിന്റെ സാമാന്യബോധമായി മാറേണ്ടതുണ്ട്. അതിന് മനുഷ്യസമൂഹത്തിന്റെ രൂപപ്പെടൽ മുതലുള്ള അനുഭവങ്ങളെയും ദർശനങ്ങളെയും സമഗ്രമായി വിശകലനം ചെയ്യണം. ധൈഷണിക സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ചെയ്യേണ്ടതാണ് ആ പ്രവർത്തനം. തീർച്ചയായും അത്തരമൊരു ശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം.
രചന ഡോ കെ എൻ ഗണേഷ്
Out of stock
Reviews
There are no reviews yet.