[email protected]   8547 - 232 - 234

750.00

സോഷ്യലിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ച് ഡേവിഡ് എം കോഡ്‌സും ഫ്രെഡ് വെയറും ചേർന്നെഴുതിയ പുസ്‌തകമാണ് മുകളിൽ നിന്നുള്ള വിപ്ലവം (Revolution from above ) കേരളശാസ്ത്ര സാഹിത്യ പരിഷത്തിന് വേണ്ടി പുസ്‌തകം മലയാളത്തിലാക്കിയത് ഡോക്ടർ കെ പ്രദീപ് കുമാർ. മഹാനായ ലെനിന്റെ നേതൃത്വത്തിൽ ഏറെ കഷ്ടപാടുകൾ സഹിച്ചു വലിയ പ്രതീക്ഷകളോടെ സോവിയറ്റ് ജനത നേടിയെടുത്ത ഒരു ഭരണസംവിധാനം ഒരു ചെറുത്ത് നില്പുമില്ലാതെ കൊഴിഞ്ഞു വീണ അനുഭവമായിരുന്നല്ലോ 1990 ൽ ഉണ്ടായത്. ആ സംഭവവത്തിന്റെ ഗതിവിഗതികളും അതിന്റ കാരണങ്ങളെ കുറിച്ചും അറിയാൻ താല്പര്യമുള്ളവർ വായിച്ചിരിക്കേണ്ട ഒരു പുസ്തകം.
വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് പോലെ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണം സോവിയറ്റ് യൂണിയന്റെ സാമ്പത്തികമായ തകർച്ചയും അതിനെ തുടർന്നുണ്ടായ ജനരോഷവും ആണെന്നുള്ള വിലയിരുത്തലുകളെ പൊളിച്ചടുക്കുന്നതാണ് ലേഖകർ ഈ ഗ്രന്ഥത്തിലൂടെ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട്.
വിവർത്തനം
ഡോ കെ പ്രദീപ് കുമാർ
Category:

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top